നാളെ എന്റെ ആത്മഹത്യയാണ് ! കൊറോണ കാലമായതിനാൽ ആരെയും ക്ഷണിക്കുന്നില്ല. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു മനുഷ്യനെയും ഒരു നായ്കുട്ടിയേയും മാത്രേ വിളിച്ചിട്ടുള്ളു. നായ്കുഞ്ഞിന് വയറ് നിറയെ ഭക്ഷണം കൊടുത്തിട്ട് കയറും കൊണ്ട് ഞാൻ അകത്തേക്ക് കയറുമ്പോൾ മോഹൻ എന്നെ അവിടെ കാത്തു നിൽപ്പുണ്ടാവും. കയ്യിലൊരു കുപ്പി ജിന്നും ചുണ്ടിൽ തരാനൊരു ഉമ്മയും അയാൾ കരുതിയിട്ടുണ്ടാവണേ എന്ന് ഞാൻ ആഗ്രഹിച്ചു പോവും. എന്റെ പ്രേമം നിരസിച്ച ഒരേയൊരു പുരുഷൻ അയാൾ മാത്രമായിരുന്നു. അതുകൊണ്ടാണ് ഈ ദിവസം എന്റെ…
Author: Vaasu Priya
ഒരു പുരുഷന്റെ ആർത്തവം
ഈ മാസത്തെ ആർത്തവം എനിക്കായിരുന്നു സംഭവിച്ചത്. മുപ്പത്തിമൂന്ന് വർഷങ്ങൾക്കിടയിൽ ആദ്യമായി ഞാൻ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ എന്റെ അടിവസ്ത്രത്തിൽ രക്തം പുരണ്ടിരുന്നു. ആദ്യം അലമാരയിലേക്കും അവിടെ നിന്ന് കുളിമുറിയിലേക്കും ഞാൻ പരക്കം പാഞ്ഞു. കഴുകി വൃത്തിയാക്കിയ ഒരു വയലറ്റ് കോട്ടൺ തുണി എന്റെ താഴത്തെ വേരിൽ ഞാൻ പൊത്തിവെച്ചു. എന്റെ അടിവയറിന് വല്ലാത്ത അസ്വസ്ഥതയും ഭാരവും അനുഭവപ്പെട്ടു. ഇതെല്ലാം നേരത്തെ കണക്കുകൂട്ടിയവളെ പോലെ ഷീല എനിക്കൊരു കട്ടൻകാപ്പി ഇട്ട് തന്ന് എന്നോട് കൂടുതൽ ചേർന്നിരുന്നു. അവൾ എന്നെ തൊടുമ്പോൾ പതിവിന്…
ഭരതൻ
വൈകാരികമായ ഒരു രതിനേരത്തിന് വേണ്ടി കലഹിക്കുന്നവർക്കിടയിൽ നിന്ന് സസൂക്ഷ്മം പെറുക്കിയെടുത്തതാണ് ഞാൻ ഭരതനെ. കിടക്കയിൽ എന്റെ ഭാര്യയേക്കാളേറെ കഴിവുള്ളവനായിരുന്നു അയാൾ. അതിനർത്ഥം അയാൾ എന്നെയൊരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്നല്ല. നിരാശകളോടെ ഞങ്ങൾ ഉറങ്ങിയിട്ടില്ല എന്നാണ്. ചുംബനങ്ങൾക്കുമപ്പുറം ചുണ്ടുകൾ നനച്ചുതരുന്ന ഒരുവനെ പറ്റി ഘോരം ഘോരം കവിതകളെഴുതി എത്രയെത്ര ചുവരുകളെയാണ് ഞാൻ വ്യഭിചരിച്ചിട്ടുള്ളത്. അതിലൊരു ചുവർ കഷ്ണം അടർന്നുവീണയിടത്ത് നിന്ന് ഭരതന്റെ പ്രേമം തുടങ്ങുന്നു. കന്യാകുമാരിയിൽ ! മലർന്നു കിടക്കുന്ന കടലിനെ പോലും അസൂയയോടെ നോക്കിയിരുത്തികൊണ്ടായിരുന്നു ഞങ്ങളുടെ ആദ്യ സംഭോഗം….
വിക്രമനും മുത്തുവും (Part 01)
കാട്ടിൽ തേനെടുക്കാൻ വന്ന ഒരു ദിവസമാണ് ഞാൻ മുത്തുവിനെ ആദ്യമായി കാണുന്നത്.കണ്ടപ്പോൾ തന്നെ ഞാൻ അവനിലേക്ക് വല്ലാതെ ആകർഷിക്കപ്പെട്ടു.പുഴുങ്ങിയ പന്നിയിറച്ചിയുടെ ഗന്ധമായിരുന്നു അവന്റെ ശരീരത്തിന്.അധിക കാലം ഉള്ളിൽ കൊണ്ട് നടക്കാതെ ഞാൻ എന്റെ പ്രേമം പറഞ്ഞു.അവനും അത് വല്ലാതെ മോഹിച്ചിരുന്നുവെന്ന് തോന്നുന്നു.അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു പുഞ്ചിരി തന്നുകൊണ്ട് അവൻ എന്നെ ആലിംഗനം ചെയ്തു. പിന്നീടങ്ങോട്ട് ഞങ്ങളുടെ വസന്തകാലമായിരുന്നു ! ആ കാട് മുഴുവൻ വിലയ്ക്ക് വാങ്ങിയവരെ പോലെ ഞങ്ങൾ വിലസി നടന്നു.ഗുഹകളിൽ നിന്ന്…
കടൽ ഭിത്തിയിൽ !പാറക്കല്ലിൽ !ഉപ്പ് വെള്ളത്തിൽ ! മുലകൾ മുഴപ്പിച്ച് ഞെളിഞ്ഞ് നിന്നു കൊടുക്കണം. അയാൾ എന്നെ വരച്ചു തീർക്കട്ടെ. ബാക്കി വരുന്ന ചായം കടലിലേക്കെറിയട്ടെ.
ഞാൻ ജനിച്ചത് ഈ നാട്ടിലാണ്, നിങ്ങളും !
ഞാൻ ജനിച്ചത് ഈ നാട്ടിലാണ് !വളർന്നത് ഈ നാട്ടിലാണ് ! എന്റെ ശരീരം നിങ്ങൾ എന്ത് വിചാരിക്കും എന്നോർത്ത് മറയ്ക്കപ്പെടേണ്ടതാണ്. ഞാൻ പെണ്ണിനെ പോലെ നടന്നു ശീലിക്കേണ്ടതാണ്. പെണ്ണുങ്ങൾക്ക് നീളമുള്ള മുടിയാണ് ചന്തം. അടുക്കള ഭരണം എനിക്ക് മാത്രമുള്ളതാണ്. വല്ല വീട്ടിലേക്കും എന്നെ ഉന്തി തള്ളി വിടേണ്ടതല്ലേ. അനിയൻ കഴിച്ച പാത്രം കൂടി ഞാൻ കഴുകി വെയ്ക്കേണ്ടതാണ്. അടക്കവും ഒതുക്കവുമുള്ള പെണ്ണുങ്ങൾ ഉച്ചത്തിൽ അട്ടഹസിക്കില്ല. കുറച്ചുകൂടി ഇറക്കമുള്ള ട്രൗസർ ഇട്ട് നടക്കണം. സെക്കൻഡ് ഷോ ഒക്കെ ആണുങ്ങൾക്ക്…
നിക്കോളാസ്
ആദ്യമായി പരിചയപ്പെടുന്ന ഒരാളുമായി അന്ന് രാത്രി തന്നെ ലൈംഗികതയിൽ ഏർപ്പെടണമെന്ന് പെട്ടെന്നൊരു മോഹം തോന്നി. അങ്ങനെയാണ് ഞാൻ നിക്കോളാസിനെ പരിചയപ്പെടുന്നത്. അയാളൊരു അൽഷിമേസ് രോഗിയായിരുന്നു. ആ രോഗവും അയാളുടെ മണവും എന്നെ വല്ലാതെ ആകർഷിച്ചു. ഇരുനിറമുള്ള തൊലിയും കട്ട താടിയുമുള്ള തീരെ ദുർബലനായ ഒരുവൻ. അയാളുടെ നഖങ്ങളിൽ പോലും എപ്പോഴും വിയർപ്പിന്റെ ഗന്ധം തങ്ങി നിന്നിരുന്നു. ആ ഒട്ടിപ്പിടിക്കുന്ന ദേഹം എന്നെ ഭ്രമിപ്പിച്ചുകൊണ്ടിരുന്നു. അയാളെ മലർത്തി കിടത്തി വയറിൽ ഞാൻ അരിമണികൾ കുടഞ്ഞിട്ടു. അയാൾ നീല നിറമുള്ള…
പാർത്ഥൻ (Part 02)
“ഞാൻ നിന്നെ സ്നേഹിച്ചോട്ടെ?” ഞാൻ അമ്പരന്ന് പോയി. “സ്നേഹമോ? “ “എന്തേ ഇത്ര അത്ഭുതം? “ “മനുഷ്യർക്ക് തമ്മിൽ സ്നേഹിക്കാൻ കഴിയുമെന്ന് പോലും ഞാൻ മറന്നുപോയി. ഇവിടെ വരുന്നവർക്കൊക്കെ കുറച്ചു മണിക്കൂറും ഏതെങ്കിലുമൊരു ശരീരവും മാത്രം മതിയല്ലോ. “ അയാൾ വളരെ ശാന്തമായി ചിരിച്ചു. “നിന്നെ കട്ടിലിലേക്ക് വലിച്ചിട്ട് കുത്തിമറിയാനും അത് കഴിഞ്ഞ് ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ മാന്യനായി ഇറങ്ങി പോകാനുമല്ല ഞാൻ വന്നത്. നിന്റെ അനുവാദത്തോടെ മാത്രമേ ഞാൻ നിന്റെ ദേഹത്ത് നിന്ന് വസ്ത്രം ഊരി…
ശ്വാസമുട്ടലുള്ള മത്സ്യപുരുഷൻ
മത്സ്യപുരുഷൻ എന്നൊരു വാക്കുണ്ടോ എന്നറിയില്ല. എങ്കിലും ബാലനെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. അയാളുടെ നര കലർന്ന താടിയും കെട്ടിവെച്ച മുടിയും എനിക്ക് വല്ലാത്ത ഹരമാണ്. അരയ്ക്ക് താഴേക്ക് മത്സ്യമായി മാറുമ്പോൾ ഞങ്ങൾ ഉൾകടലിലേക്ക് നീന്തി രക്ഷപ്പെടാറുണ്ട്. ആരുടേയും ശല്യമില്ലാതെ വാലുകളുടക്കി ഉരുമ്മി നടക്കാറുണ്ട്. കീഴ്ത്തലം പൊങ്ങുമ്പോൾ തണുത്ത് വിറച്ച് എനിക്ക് ഓക്കാനം വരാറുണ്ട്. ഉടനെ ബാലൻ തന്റെ മുടി കെട്ടഴിച്ച് എന്നെ മണപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് ചിരി വരും. അയാൾ വെറും സാധുവാണ്. പ്രേമിക്കാൻ മാത്രമറിയാവുന്നവൻ. എഴുത്തും…
പാർത്ഥൻ (Part 01)
അയാൾ അന്ന് മരിക്കാൻ തീരുമാനമെടുത്തിരുന്നുവെന്ന് ഏതൊരാളെയും പോലെ ഞാനും അടുത്ത ദിവസത്തെ പത്രവാർത്ത കണ്ടാണ് അറിഞ്ഞത്. പാർത്ഥൻ എന്ന പേരൊഴികെ അയാൾ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല.മരിക്കുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് എന്നോടൊപ്പമായിരുന്നത് കൊണ്ട് പോലീസ് എന്നെ തിരക്കി വന്നിരുന്നു.ഞങ്ങളുടെ വേശ്യാലയത്തിൽ പോലീസ് കയറുന്നത് ആദ്യമായിട്ടല്ലെങ്കിലും ഒരു മരണത്തിന്റെ തെളിവെടുക്കാൻ വരുന്നത് ഇതാദ്യമായിരുന്നു. അവർ തലങ്ങും വിലങ്ങും എന്നോട് പലതും ചോദിച്ചു. പക്ഷേ അയാളെ കുറിച്ച് ഒന്നുമറിയില്ല എന്നല്ലാതെ എനിക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.ഞാൻ പറഞ്ഞത് വിശ്വസിച്ചിട്ടാണോ…