വൈകാരികമായ ഒരു രതിനേരത്തിന് വേണ്ടി കലഹിക്കുന്നവർക്കിടയിൽ നിന്ന് സസൂക്ഷ്മം പെറുക്കിയെടുത്തതാണ് ഞാൻ ഭരതനെ.
കിടക്കയിൽ എന്റെ ഭാര്യയേക്കാളേറെ കഴിവുള്ളവനായിരുന്നു അയാൾ. അതിനർത്ഥം അയാൾ എന്നെയൊരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്നല്ല. നിരാശകളോടെ ഞങ്ങൾ ഉറങ്ങിയിട്ടില്ല എന്നാണ്.
ചുംബനങ്ങൾക്കുമപ്പുറം ചുണ്ടുകൾ നനച്ചുതരുന്ന ഒരുവനെ പറ്റി ഘോരം ഘോരം കവിതകളെഴുതി എത്രയെത്ര ചുവരുകളെയാണ് ഞാൻ വ്യഭിചരിച്ചിട്ടുള്ളത്. അതിലൊരു ചുവർ കഷ്ണം അടർന്നുവീണയിടത്ത് നിന്ന് ഭരതന്റെ പ്രേമം തുടങ്ങുന്നു.
കന്യാകുമാരിയിൽ !
മലർന്നു കിടക്കുന്ന കടലിനെ പോലും അസൂയയോടെ നോക്കിയിരുത്തികൊണ്ടായിരുന്നു ഞങ്ങളുടെ ആദ്യ സംഭോഗം. വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ഒരു നിമിഷം പോലും ഭരതൻ എനിക്ക് തന്നില്ല. കാമിച്ച് കറ തീർന്നവനെ പോലെ വളരെ പക്വതയോടെ അയാൾ പെരുമാറി. എന്നെ എടുത്തുകൊണ്ട് പാറക്കല്ലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഞങ്ങളെ തുറിച്ചു നോക്കുന്ന തിരകളെ കണ്ട് ഞാൻ ലജ്ജിച്ചുപോയി.
എന്റെ പുറംകാലിൽ ഉപ്പുവെള്ളത്തിന്റെ ചൊരുക്കുണ്ടായിരുന്നിട്ടും ദീർഘനേരം അയാൾ ചുംബിച്ചിരുന്നു. ഞാൻ അയാളെ കമിഴ്ത്തി കിടത്തി മുതുകിൽ ചേർന്നുകിടന്നു. കടൽക്കാറ്റിന്റെ ഇരമ്പലും പാറയുടെ പൊള്ളലുമൊക്കെ ഞങ്ങൾക്ക് നിശബ്ദതയുടെ അലർച്ചയായി മാത്രമാണ് അനുഭവപ്പെട്ടത്.
സ്ത്രീ ശരീരത്തെ കുറിച്ച് മാത്രം വർണ്ണിച്ചെഴുതുന്ന കവികളോട്, ഭരതന്റെ നഗ്നത കണ്ടതിന് ശേഷം എനിക്ക് എന്തെന്നില്ലാത്ത അമർഷം തോന്നി. അത്രയേറെ മനോഹരമായ അയാളുടെ ശരീര സൗന്ദര്യം അസ്തമയ സൂര്യന്റെ വശ്യതയെ പോലും വെല്ലുവിളിക്കുന്നതായിരുന്നു .
തിരകൾ ദേഹങ്ങൾക്കിടയിൽ പെട്ടുപോകും വിധം ആലിംഗനം ചെയ്യുന്ന ഞങ്ങളെ കണ്ട് തിരുവള്ളുവറിന്റെ പ്രതിമ പോലും നാണിച്ചു തല താഴ്ത്തി നിന്നു.
ഭരതന്റെ ഓരോ സ്പർശനം പോലും എന്നെയൊരു മുതിർന്ന പുരുഷനാക്കി മാറ്റുന്നുണ്ടായിരുന്നു.
തൊടലുകൾക്കും തലോടലുകൾക്കുമപ്പുറമുള്ള ഏതോ മായികമായ ലോകമാണ് രതിമൂർച്ഛയെന്നും പൂർണ്ണമായ ലൈംഗികവേഴ്ചയെന്നും ഞാൻ തിരിച്ചറിഞ്ഞു. ഞങ്ങൾ ഭ്രാന്തിനാൽ കിടന്ന് പുളയുമ്പോൾ ഉൾക്കടലിൽ സ്ഫോടനമെന്നതുപോലെ തിരകൾ ഞങ്ങൾക്ക് മേൽ അടിച്ചുകയറി.
ഒരുതരിമ്പ് നഷ്ടബോധം ബാക്കി വെയ്ക്കാതെ ഒരു യോദ്ധാവിനെ പോലെ കിതച്ചുകൊണ്ട് അയാൾ എന്നെ കൈവെള്ളയിലൊതുക്കി നെറ്റിയിൽ ചുംബിച്ചു. മണിക്കൂറുകളായി തണുത്ത കാറ്റടിച്ചിട്ടും ഞങ്ങൾ അപ്പോഴേക്കും വിയർത്തുകുളിച്ചിരുന്നു.
വീണ്ടുമൊരു പന്ത്രണ്ട് ചുംബനങ്ങൾ കെഞ്ചികൊണ്ട് ഞാൻ അയാളോട് കൂടുതൽ ചേർന്നുകിടന്നു.
