കമല

പ്രിയപ്പെട്ട കമലാ.. നിങ്ങളുടെ മാംസം ഞാൻ കടമെടുക്കട്ടെ? അത്രയേറെ പ്രണയം തോന്നുന്ന രാത്രികളിൽ അൽപനേരമെടുത്ത് ഓമനിച്ചിട്ട് ഞാൻ തിരിച്ചു തരാം.

ആദ്യത്തെ ലൈംഗിക അനുഭവം

ആദ്യമായി ലൈംഗികത അനുഭവിച്ചപ്പോൾ എനിക്ക് ആനന്ദിക്കാനേ കഴിഞ്ഞിരുന്നില്ല ! കാലാകാലങ്ങളായി അടച്ചിട്ടിരുന്ന മുറി ആരോ അടിച്ചു നനച്ച് വൃത്തിയാക്കിയത് പോലെ. മുലകളിൽ മാറാല കെട്ടിയിരുന്നു. ഇടുപ്പിൽ വിള്ളലുകളും. എങ്കിലും ഒരിക്കൽ കൂടിയെന്ന് തോന്നിക്കും വിധം അതെന്നെ കീഴടക്കിയിരുന്നു .

ചില പ്രേമങ്ങളാണ് പ്രേമങ്ങൾ

എനിക്ക് വയസായി തുടങ്ങി. കൈകളൊക്കെ ചുളിഞ്ഞ് വിരലിന്റെയൊക്കെ ഭംഗി നഷ്ടപ്പെട്ടത് പോലെ. അയാൾക്ക്‌ എന്തേ എന്നെ ഇതുവരെ മടുക്കാഞ്ഞതെന്ന് പലവട്ടം ആലോചിച്ചു നോക്കി. ആവോ ! എന്തൊരു മനുഷ്യനാണ് ല്ലേ. പ്രണയിക്കുന്നു എന്ന് പറഞ്ഞാൽ ഇങ്ങനെയുമുണ്ടോ ഒന്ന്. ഇളകി വീഴാറായ തൊലികൾ കൂട്ടി പിടിച്ച് നീ ഇനിയുമെഴുതണമെന്ന് ഉറക്കത്തിൽ പിച്ചുംപേയും പറയുന്ന ഒരു മനുഷ്യൻ . എനിക്ക് മറ്റൊരാളോട് പ്രണയം തോന്നുന്നു എന്ന് ചെകിട് ഒഴിച്ചിട്ട് തുറന്നു പറഞ്ഞപ്പോൾ എന്നെ ചേർത്തുപിടിച്ച് അവനെ കുറിച്ച് ഒരു കവിത…

ഇനിയും നഗ്നത തുടരും

എന്റെ കാമനകളെ കുറിച്ച് മാത്രമാണ് ഞാനെഴുതുന്നത്. അതിനെ കുറിച്ച് മാത്രമാണ് മൂന്ന് നേരവും ഉരുവിടുന്നത്. എന്തെന്നാൽ എന്റെ ആസക്തി വളരെ കൂടുതലാണ്. നഗ്നതയെ കുറിച്ച് ശരീരങ്ങൾ ഇടകലർത്തി എഴുതുമ്പോൾ എന്റെ ബന്ധുക്കൾ അസ്വസ്ഥരാകാറുണ്ട്. അവർക്ക് മുന്നിൽ ഞാൻ തലതെറിച്ചവളും വഴി പിഴച്ചവളുമാണ്. അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ‘സൽപ്പേര്’ എന്റെ പേരുമൊത്ത് കൂട്ടി വായിക്കുമ്പോൾ തകർന്ന് പോകുമത്രെ. എന്നെ പിന്തിരിപ്പിക്കാൻ അവർ അഹോരാത്രം പരിശ്രമിക്കുന്നത് കാണുമ്പോൾ എനിക്ക് പുച്ഛം തോന്നുന്നു. എന്തെന്നാൽ ഞാൻ ഉറച്ചു പോയവളാണ്. സ്വന്തം ഇഷ്ടത്തിന്…

വെളുപ്പിന് അഞ്ച് മണിക്ക് എനിക്ക് ഉറക്കമെഴുന്നേൽക്കണം. അപ്പോഴേക്കും ആ ബാക്കി വെച്ച വോഡ്ക അയാൾ കുടിച്ചു തീർത്തിരിക്കും. എന്നിട്ട് അയാളുടെ പെരുവിരൽ മുലയായി സങ്കൽപ്പിച്ച് ആർത്തിയോടെ ഊറ്റി കുടിക്കണം . അയാൾ കൊന്നു കളഞ്ഞിട്ടില്ലെങ്കിൽ ആ നേരവും പേൻ പെറ്റുപെരുകി അയാളുടെ തല ചൊറിയുന്നുണ്ടാകും. അതൊന്നും വകവെയ്ക്കാതെ അയാളെ കമിഴ്ത്തിയിട്ട് മുതുകിൽ കയറിയിരിക്കണം . മനസിലായില്ലേ? ഞാൻ അയാളെ കാമുകനായി പ്രഖ്യാപിച്ചതാണ് !

അപമാനിക്കപ്പെട്ടവൾ.

കരയുന്ന കാലമൊക്കെ അതിക്രമിച്ചിരിക്കുന്നു. അയാൾക്ക് തണുത്ത് വിറയ്ക്കുമ്പോൾ പോലും ബീജം തെറിച്ചു വീഴാൻ തുടങ്ങിയിരിക്കുന്നു. തെരുവിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെയും തീവ്ര സുഖത്തോടെ പ്രാപിക്കാൻ അയാൾക്കൊരു മടിയും ഇല്ലാതായിരിക്കുന്നു. നിരാശ അതിനോടല്ല. രാത്രികളിൽ ഞാൻ അനുഭവിക്കുന്ന ഏകാന്തതയോടാണ് . ഞാൻ ചെന്നുകയറുന്നത് കിടപ്പറയിലേക്കോ അതോ ശ്മശാനത്തിലേക്കോ? എന്റെ മാംസം ഒരു വൈക്കോൽ കൂന പോലെ എന്റെ മേൽ തന്നെ അടിഞ്ഞു കൂടുന്നു . വിവാഹത്തെ കുറിച്ച് എത്രയെത്ര കള്ള കഥകളാണ് ഞാൻ കേട്ടിരിക്കുന്നത്. യഥാർത്ഥത്തിലത് എന്റെ ഇളയ…

കൊറോണകാലത്തെ യക്ഷി

എനിക്ക്  പ്രിയപ്പെട്ട  കാമുകീ.. നാളെ നമ്മൾ  പിരിയുകയാണ്. അതിന്  ശേഷം  നീ  ഒരു  യക്ഷിയായി  മാറുക. ഒരു  കയ്യിൽ  സാനിട്ടൈസറും  മറുകൈയിൽ  നീ  ഉപയോഗിച്ച  വിസ്പറും  കൊണ്ടു  വരണം. സാനിട്ടൈസർ  കമിഴ്ത്തി  കളഞ്ഞിട്ട് ആ  വിസ്പർ  കൊണ്ടെന്റെ  മുഖത്ത് തളം  കെട്ടി  കിടക്കുന്ന  വിയർപ്പ്  ഒപ്പികളയണം. എന്റെ  യക്ഷീ.. എനിക്ക്  കൊതിയാകുന്നു. നീ  എപ്പോഴാണ്  വരിക?

സഞ്ചയന ദിവസത്തെ സ്വയംഭോഗം

എന്റെ ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് ഏഴ് ദിവസം കഴിഞ്ഞു. മുറികളിൽ ഇപ്പോഴും മരണത്തിന്റെ ഗന്ധം തങ്ങി നിൽപ്പുണ്ട്. ശ്വാസം കിട്ടാതെ ഞാൻ അലയുന്നതൊഴിച്ചാൽ വീട് ശാന്തമാണ്. ഇത്രയും ദിവസമേ ആയുള്ളുവെങ്കിലും ഞാൻ ദുഃഖിതയല്ല ! പരവശയാണ് ! ചാണക മെഴുക്ക് ഉണങ്ങിപിടിച്ച തറയിലൂടെ ഞാൻ നടന്നുനോക്കി. അയാളുടെ നെഞ്ചിലൂടെ നടക്കുന്നത് പോലെ. ബാക്കി വന്ന ഒരു തുടിപ്പും താഴ്ച്ചയും ! കരിഞ്ഞു കെട്ടുപോയ തിരിയുടെ നാറ്റം അയാളെ എന്നിലേക്ക്‌ കൂടുതൽ അടുപ്പിച്ചു. ചുണ്ടിൽ സിഗരറ്റും കൊണ്ടല്ലാതെ എന്നെ…

കലാപങ്ങൾ.

ആർത്തവത്തിന്റെ തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ അകാരണമായ ഒരു ലൈംഗിക സുഖം ഞാൻ ആഗ്രഹിക്കാറുണ്ട് . എന്റെ അനുവാദത്തിന് കാത്തുനിൽക്കാതെ ദാഹിച്ചു വലഞ്ഞ ഒരു സ്ത്രീ എന്നിൽ ഉടലെടുക്കുന്നത് അങ്ങേയറ്റം ആനന്ദത്തോടെ ഞാൻ തിരിച്ചറിയാറുണ്ട് . ആ നേരങ്ങളിൽ എന്റെ കാമുകന്റെ നോട്ടങ്ങൾ പോലും എന്നെ ഉത്തേജിപ്പിക്കാറുണ്ട് . അയാളുടെ ചെരുപ്പിൽ ഞാൻ ഉമ്മ വെയ്ക്കാറുണ്ട് . ഷർട്ടിന്റെ കുടുക്കുകൾ വലിച്ചു പൊട്ടിക്കാറുണ്ട് . എന്റെയുള്ളിൽ പൊട്ടിപുറപ്പെടുന്ന കലാപത്തിലേക്ക് ഞാൻ അയാളെ ഉന്തിയിടാറുണ്ട് . കൈകാലിട്ടടിക്കുന്ന അയാളെ നോക്കി…

The Journey Begins

Thanks for joining me! Good company in a journey makes the way seem shorter. — Izaak Walton