സ്വർണ്ണമീൻ

ഒരു സ്വർണ്ണമീനായി മാറണം. അവളുടെ അരക്കെട്ടിന്‌ താഴെ രണ്ടായിപ്പിരിഞ്ഞ വാൽ കൊണ്ട് ഉരച്ചുകൊണ്ടിരിക്കണം. എപ്പോഴും നനഞ്ഞു തന്നെയിരിക്കുന്ന ആ യോനീപുടങ്ങളിൽ നീന്തിതുടിക്കണം. ഇടയ്ക്ക് ഒളികണ്ണിട്ട് അവളുടെ മുഖത്തേക്ക് നോക്കണം. ചുണ്ടുകൾ വിടർന്നിരിക്കും. വിരലുകൾ പുതപ്പിൽ അള്ളിപിടിച്ചിരിക്കും. ഒരിക്കലും ഒഴുക്ക് നിലയ്ക്കാത്ത ആ അരുവിയിൽ എന്റെ തിളക്കം മുഴുവൻ ഒഴുക്കികളയണം. അവളെ പോലെ വഴുവഴുന്നിരിക്കണം. പ്രിയപ്പെട്ടവളേ.. തിരകൾ വകഞ്ഞുമാറ്റി ഒന്നെന്റെ തീരത്തേക്ക് കടന്നുവരൂ. എനിക്ക് സ്വർണ്ണമീനായി മാറാനുള്ള വരം തരൂ.

മഹേഷിനൊപ്പം

എനിക്ക് വളരെ മനോഹരമായൊരു സ്വപ്നമുണ്ട്. മഹേഷിനോടോപ്പമുള്ള ഒരു ലൈംഗിക നിമിഷത്തിന്റെ പാതിയിൽ ഹൃദയാഘാതം കൊണ്ട് എനിക്ക് മരണം സംഭവിക്കുന്നു. ഞാൻ കടന്നുപോയെങ്കിലും ഒന്ന് ഞെട്ടി വളരെ വേഗം തിരിച്ചുവന്ന്, അയാൾ തനിക്ക് സംഭവിക്കേണ്ടിയിരുന്ന രതിമൂർച്ഛ പൂർത്തിയാക്കുന്നു. അതിന് ശേഷം മാത്രമേ കരിമ്പിൻത്തണ്ട് പോലെ ഉറച്ച ആ അവയവം വലിച്ചു പുറത്തിടാൻ അയാൾക്ക് തോന്നുകയുള്ളു. അയാളുടെ ഗന്ധത്തിൽ ഞാൻ മലച്ച് അങ്ങനെ കിടക്കും. ഇത്രയേറെ കാഠിന്യം നിറഞ്ഞതല്ലെങ്കിൽ പിന്നെ കാമിച്ചു തോൽക്കുന്നതെന്തിനാണ്?

ചുളിവുകൾ !നരകൾ !തൂങ്ങിയ മുലകൾ !വറ്റിപോയ രക്തതുള്ളികൾ !എന്നിട്ടും അടങ്ങാത്ത മോഹങ്ങൾ !

നാളെ എന്റെ വിവാഹമാണ്. അടുത്ത ഒരു ദിവസം കൊണ്ട് പൂർവ്വ കാമുകനാവാൻ പോവുന്ന മനുഷ്യനോട് മറ്റെല്ലാവരും ഉറങ്ങിയതിന് ശേഷം വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് യാത്ര പറയണമല്ലോ !ഞങ്ങൾക്ക് താൽകാലികമായി പിരിയണമല്ലോ ! അയാൾക്ക് വേണ്ടി എന്റെ കിടപ്പറ ഞാൻ കൂടുതൽ അലങ്കോലമാക്കി. ഞങ്ങളുടെ പ്രേമത്തിനും സുഖാനുഭവത്തിനും അത്രമേൽ ഔപചാരികതയുടെ ആവശ്യമില്ലല്ലോ. കൃത്യനിഷ്ഠതയില്ലാത്ത കാമുകനെ പോലെ അൽപം വൈകിയാണെങ്കിലും അയാൾ വന്നു. ആദ്യത്തെ കൂടിക്കാഴ്ച പോലെ ഞങ്ങൾ രണ്ടുപേരും ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. വിവാഹം കഴിച്ച് ഈ പ്രേമത്തെ വഴി…

അമ്മയുടെ സ്വയംഭോഗം

അമ്മയ്ക്ക് ! നേന്ത്രപ്പഴം കൊണ്ട് വേറെയും ഉപയോഗമുണ്ടെന്ന് കാണിച്ചു തന്നതിന് ! സ്വയംഭോഗം എന്താണെന്ന് പോലുമറിയാത്ത പ്രായത്തിൽ കട്ടില് കുലുക്കി എന്നെ അസ്വസ്ഥയാക്കിയതിന് ! ചേർത്തു നിർത്തുന്നതിന് പകരം നിങ്ങളുടെ കാമവെറിക്ക് വേണ്ടി എന്നെ ഉപയോഗിച്ചതിന് ! എത്രയോ രാത്രികളിൽ എനിക്ക് ഉറങ്ങാൻ കഴിയാത്തതിന് ! ഭയപ്പെടുത്തിയതിന് ! ഒറ്റപ്പെടുത്തിയതിന് ! അന്തർമുഖയാക്കിയതിന് ! കാലം 2020 ൽ എത്തി നിൽക്കുമ്പോൾ നിങ്ങളോടെനിക്ക് നന്ദിയാണ് ! ആ നന്ദി മുഴുവൻ കുത്തിനിറച്ചു കൊണ്ട് ഞാൻ പറയട്ടെ, വളഞ്ഞു…

സ്നേഹപൂർവ്വം മഹേഷിന്

എന്റേത് വടിവൊത്ത ശരീരമല്ലെന്നും ഒരുങ്ങാതിരിക്കുമ്പോൾ ഞാൻ വിരൂപയാണെന്നും മഹേഷിന് മുമ്പുള്ള എല്ലാ കാമുകന്മാരും നിരന്തരം പറഞ്ഞിരുന്നു. എത്ര പുരുഷന്മാർ തള്ളി പറഞ്ഞാലും എന്റെ ദേഹം എനിക്ക് പ്രിയപ്പെട്ടതായിരുന്നു. അവയവങ്ങളുടെ ഭംഗിയാണ് പലപ്പോഴും എനിക്ക് ഊർജം തന്നിരുന്നത്. അത്രയേറെ ആത്മാഭിമാനം പേറി നടക്കുന്നവളായിരുന്നു എന്റെയുള്ളിൽ . മഹേഷിന് മാത്രം എന്തുകൊണ്ടായിരിക്കും എന്റെ സൗന്ദര്യം കാണാൻ കഴിഞ്ഞതെന്ന് ഇപ്പോഴും ഞാൻ അതിശയിക്കുന്നു . അയാൾ എന്റെ പൊക്കിളിൽ മുഖം പൊത്തി കിടക്കുകയും അടിവയറ്റിൽ ചുംബിക്കുകയും ചെയ്തിരുന്നു. ഞാൻ കമിഴ്ന്നു കിടക്കുമ്പോഴൊക്കെ…

ആർത്തവം ഒരു ഹോം ക്വാറന്റീൻ ആയിരുന്നു

ആർത്തവം  ഹോം ക്വാറന്റീനിൽ ഇരുത്തിയിട്ടുള്ള അനേകം സ്ത്രീകളിൽ ഒരുവൾ മാത്രമാണ് ഞാൻ. തലേന്ന് വരെ പായ വിരിച്ചു കിടന്ന തിണ്ണ പോലും എനിക്ക് നിഷേധിക്കപ്പെട്ടിരുന്നു. പകരം കാറ്റും വെളിച്ചവും കേറാത്ത ഒരു കുടുസുമുറിയിലേക്ക് ഞാൻ പുറംതള്ളപ്പെട്ടു. വളർത്തു നായ്ക്കൾക്ക് നീട്ടുന്ന എല്ലിൻ കഷ്ണം പോലെ എന്റെ മുന്നിലേക്ക് ഭക്ഷണ സാമഗ്രികൾ വലിച്ചെറിയപ്പെട്ടു . ആ ദിവസങ്ങളിൽ ഞാൻ തൊടുന്ന മനുഷ്യർ ഇട്ടിരുന്ന വസ്ത്രത്തോടെ തന്നെ മുങ്ങികുളിച്ച് ശുദ്ധി വരുത്തണമെന്ന് അമ്മ എന്നിലേക്ക് അടിച്ചേൽപ്പിച്ചിരുന്നു . എന്റെ ശരീരം…

നളിനി

ആദ്യമൊക്കെ എന്റെ എഴുത്തുകൾ വായിച്ച് എന്നോട് സ്നേഹം തോന്നിയ ഒരു സ്ത്രീ മാത്രമായിരുന്നു നളിനി. പിന്നീടങ്ങോട്ട് ഞങ്ങളുടെ ബന്ധം വളർന്നു. കടൽക്കരയിലും കള്ള് ഷാപ്പിലും എന്റെ കിടപ്പറയിലും വരെ അവളെത്തി. തടുക്കാൻ എനിക്കായില്ല. കാരണം അപ്പോഴേക്കും അവൾ എന്നെ ഭ്രമിപ്പിച്ചു തുടങ്ങിയിരുന്നു. അവളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ ഇടയ്ക്കൊക്കെ ഞാൻ മണപ്പിച്ചു നോക്കുമായിരുന്നു. മൂക്കിൻ കുഴികളിലൂടെ ആ ഗന്ധം എന്നിലേക്ക് പടർന്നു പിടിക്കുകയും എന്നെ ഭ്രാന്തിയാക്കുകയും ചെയ്തു. അവളുടെ പെരുവിരൽ ചുംബിച്ചുകൊണ്ട് എത്രയോ തവണ ഞാൻ വാവിട്ട് കരഞ്ഞിരിക്കുന്നു….

നഗ്നതയുടെ ആദ്യ വിഹിതം

കാമുകന്മാർ ആരും കൂടെയില്ലാത്ത ദിവസങ്ങളിലും ഞാൻ എന്റെ തുണിയുരിഞ്ഞ് കളയാറുണ്ട്. മുട്ടിയുരുമ്മാൻ വേണ്ടി മാത്രമുള്ളതല്ല എന്റെ ദേഹമെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു . ഏറെ നേരം കണ്ണാടിയിൽ നോക്കി നിൽക്കുമ്പോൾ എന്റെ മുലക്കണ്ണ് വലുതാവുകയും പൊക്കിൾ കുഴിയുടെ ആഴം കൂടുന്നത് പോലെയും എനിക്ക് അനുഭവപ്പെട്ടു . ഒരു മയിൽ‌പീലി കൊണ്ട് ഞാനെന്റെ ദേഹം മുഴുവൻ ഉരഞ്ഞു. മൂടി കിടന്ന രോമകൂപങ്ങൾ അസ്വസ്ഥമായി പിടഞ്ഞെഴുന്നേറ്റു. പെരുവിരൽ പോലും തരിച്ചു നിന്നു . എന്റെ നഗ്നത എന്നോളം മറ്റാർക്കും ആസ്വദിക്കാൻ കഴിയില്ല…

എന്റെ സ്വപ്‌നങ്ങളിലെ കാമുകൻ

ഞാൻ ആകൃഷ്ടനായത് അവളുടെ ശരീരത്തിൽ മാത്രമാണ് ! നിങ്ങളെന്തിനാണ് ദിവ്യ പ്രേമത്തിൽ എന്നെ കുരുക്കിയിടുന്നത്? എന്റെ ദേഹം വിയർക്കാതിരിക്കുമ്പോൾഎനിക്ക് ചില രാത്രികളിൽ കൂട്ട് വേണ്ടി വരും . അപ്പോൾ മാത്രം.. ഞാൻ ആവർത്തിക്കട്ടെ, അപ്പോൾ മാത്രം അവളെ തിരഞ്ഞു വരുന്ന ഒരു അന്തേവാസിയാണ് ഞാൻ ! എനിക്ക് ചുറ്റും അവളുടെ കരവലയം തീർത്ത് എന്നെ അവളുടെ ജാരനാക്കരുത് നിങ്ങൾ . ഞാൻ കാമുകനാണ് . തികച്ചും സത്യസന്ധനായ കാമുകൻ . എനിക്ക് വേണ്ടത് അവളുടെ ഹൃദയമല്ലശരീരമാണെന്ന് ഞാൻ…