ഞാൻ അയാളുടെ കൂട്ടുകാരിയോ കാമുകിയോ ആയിരുന്നില്ല. വെറുമൊരു പരിചയക്കാരി മാത്രം. എന്നിട്ടും അയാളെനിക്ക് കൂട്ട് കിടന്നു. എന്നെ ഓമനിച്ചു. ഇടം കൈ കൊണ്ട് ചോറ് വാരിതന്നു. വലം കൈ കൊണ്ടെന്റെ ചന്തി കഴുകിച്ചു. എനിക്ക് തല തോർത്തി തന്നു. വലിച്ചു കട്ടിലിലേക്ക് ഇടുന്നത് മാത്രമല്ല കാമമെന്നെനിക്ക് കാണിച്ചു തന്നു .
എനിക്ക് ആകെ വരയ്ക്കാനറിയാവുന്ന മലയും സൂര്യനുമൊക്കെ അയാൾ കമിഴ്ന്നു കിടക്കുമ്പോൾ ആ മുതുകിൽ ഞാൻ വരച്ചിട്ടു. കറുത്ത കുന്നും കരിനീല സൂര്യനും ചുവന്ന അരുവിയും. കലർത്തിവെച്ച നിറങ്ങളിൽ അയാൾ മുങ്ങി നിവരുമ്പോഴൊക്കെ എന്റെ മുലകൾ ചുരത്തികൊണ്ടേയിരുന്നു .
അയാളുടെ കക്ഷം പോലും എന്നെ ഒരു മികച്ച ചിത്രകാരിയാക്കി ! .
നിറങ്ങൾ ഉണങ്ങിയപ്പോഴേക്കും അയാൾ ഉണർന്നു. എന്നെ കൂടുതൽ ചേർത്തുപിടിച്ചു. നിറുകയിൽ ചുംബിച്ചു. ഇത്രയും നാളുണ്ടായതിൽ വെച്ച് ഏറ്റവും മികച്ച രതിഭാവം അന്നവിടെ സംഭവിക്കുകയായിരുന്നു .
എനിക്ക് പോലും അസൂയ തോന്നും വിധം എന്നെ പരിചരിച്ച് പിറ്റേന്ന് അയാൾ യാത്ര പറഞ്ഞിറങ്ങി .
