നാളെ എന്റെ വിവാഹമാണ്. അടുത്ത ഒരു ദിവസം കൊണ്ട് പൂർവ്വ കാമുകനാവാൻ പോവുന്ന മനുഷ്യനോട് മറ്റെല്ലാവരും ഉറങ്ങിയതിന് ശേഷം വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്.
ഞങ്ങൾക്ക് യാത്ര പറയണമല്ലോ !
ഞങ്ങൾക്ക് താൽകാലികമായി പിരിയണമല്ലോ !
അയാൾക്ക് വേണ്ടി എന്റെ കിടപ്പറ ഞാൻ കൂടുതൽ അലങ്കോലമാക്കി. ഞങ്ങളുടെ പ്രേമത്തിനും സുഖാനുഭവത്തിനും അത്രമേൽ ഔപചാരികതയുടെ ആവശ്യമില്ലല്ലോ.
കൃത്യനിഷ്ഠതയില്ലാത്ത കാമുകനെ പോലെ അൽപം വൈകിയാണെങ്കിലും അയാൾ വന്നു. ആദ്യത്തെ കൂടിക്കാഴ്ച പോലെ ഞങ്ങൾ രണ്ടുപേരും ചുട്ടുപൊള്ളുന്നുണ്ടായിരുന്നു.
വിവാഹം കഴിച്ച് ഈ പ്രേമത്തെ വഴി പിഴപ്പിക്കാതിരുന്നതിന് ഞങ്ങൾ പരസ്പരം ദേഹങ്ങൾ കൊണ്ട് പ്രേമസമ്മാനം നൽകുമ്പോൾ എന്റെ അടിപാവാട പോലും എന്നെ അലോസരപ്പെടുത്തി. അവയെല്ലാം ഞാൻ കീറിയെറിഞ്ഞു.
എന്നിട്ട് അയാളുടെ മുട്ടിന്റെ ചിരട്ടയിൽ മുഖം ചേർത്തു കിടന്നു. അതിനോട് ചേർന്നുള്ള മറുകിൽ ചുംബിച്ചു. എന്റെ മുലകൾ കാൽവിരലുകൾക്കിടയിലേക്ക് ആഴ്ന്നിറങ്ങുംതോറും തണുപ്പ് കൊണ്ട് അയാളുടെ കണ്ണുകൾ മറിഞ്ഞിരുന്നു.
എനിക്ക് ദേഹമാസകലം മുലകൾ ഉള്ളത് പോലെ അയാൾ എനിക്ക് മേൽ നാവും താങ്ങി അലഞ്ഞുനടന്നു.
ഒരു തരിമ്പ് കുറ്റബോധമില്ലാതെ നാളെ എന്റെ ഭർത്താവിന് വിരിച്ചു കൊടുക്കേണ്ട പുതിയ വിരിപ്പിൽ വെളുക്കുവോളം ഞങ്ങൾ കുഴഞ്ഞുമറിഞ്ഞു കൊണ്ടിരുന്നു.
അനാശാസ്യമാണ് ഇവിടെ നടക്കുന്നതെന്ന് എനിക്ക് ചിന്തിച്ചെടുക്കാനേ കഴിയുന്നില്ല. ഇത് പ്രേമമാണ്. മാംസകെട്ടുകൾ വിയർത്തുകുളിക്കുന്ന പ്രേമത്തിലെ ചില നേരങ്ങളാണ്. ഇന്ന് ഉറക്കമിളച്ച് ആനന്ദിക്കാൻ എനിക്ക് ഇയാളുടെ നഗ്നത കൂടിയേ തീരൂ.

വാസു പ്രിയ ❤️❤️❤️❤️
LikeLike