ആദ്യമൊക്കെ എന്റെ എഴുത്തുകൾ വായിച്ച് എന്നോട് സ്നേഹം തോന്നിയ ഒരു സ്ത്രീ മാത്രമായിരുന്നു നളിനി. പിന്നീടങ്ങോട്ട് ഞങ്ങളുടെ ബന്ധം വളർന്നു. കടൽക്കരയിലും കള്ള് ഷാപ്പിലും എന്റെ കിടപ്പറയിലും വരെ അവളെത്തി. തടുക്കാൻ എനിക്കായില്ല. കാരണം അപ്പോഴേക്കും അവൾ എന്നെ ഭ്രമിപ്പിച്ചു തുടങ്ങിയിരുന്നു.
അവളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ ഇടയ്ക്കൊക്കെ ഞാൻ മണപ്പിച്ചു നോക്കുമായിരുന്നു. മൂക്കിൻ കുഴികളിലൂടെ ആ ഗന്ധം എന്നിലേക്ക് പടർന്നു പിടിക്കുകയും എന്നെ ഭ്രാന്തിയാക്കുകയും ചെയ്തു. അവളുടെ പെരുവിരൽ ചുംബിച്ചുകൊണ്ട് എത്രയോ തവണ ഞാൻ വാവിട്ട് കരഞ്ഞിരിക്കുന്നു. എന്റെയുള്ളിൽ ചാരം മൂടി കിടന്ന അരക്ഷിതാവസ്ഥയാണ് അവൾ നിഷ്പ്രയാസം തകർത്തെറിഞ്ഞത്.
എന്റെ പൂർവ്വ കാമുകന്മാരെ കുറിച്ച് അവളോ അവളുടെ ഭർത്താവിനെ കുറിച്ച് ഞാനോ ഒന്നും ചോദിച്ചിരുന്നില്ല. കാരണം ഞങ്ങൾക്കിടയിൽ ഞങ്ങൾക്കല്ലാതെ മറ്റൊന്നിനും ഇടമില്ലായിരുന്നു.
നേരം തെറ്റിയ അനേകം ചുംബനങ്ങൾ !
നാല് മുലകളും പരസ്പരം ഉരഞ്ഞുകൊണ്ടേയിരുന്നു. അവളുടെ വീതിയുള്ള തുടകളിൽ ഞാൻ എണ്ണയൊഴിച്ചു തടവുന്നതായിരുന്നു അവൾക്ക് ഏറ്റവുമിഷ്ടം.
അതിന് ശേഷം വസന്തമായിരുന്നു !
ഞെരിഞ്ഞമർന്നും മസില് മുറുകിയും ഞങ്ങൾ കിതച്ചുകൊണ്ടിരുന്നു. എങ്കിലും ഒട്ടും ക്ഷീണിക്കാതെ തന്നെ അവൾ വീണ്ടും എന്നിൽ പ്രവേശിച്ചു. ഓരോ തവണയും പുതിയത് പോലെ. മറ്റൊരുവളെ പോലെ.
കോഴിക്കോട്ടെ ആ പഴയ ഹോട്ടൽ മുറിയിൽ വെച്ച് ഇനിയും ഞാൻ അവളെ കണ്ടുമുട്ടും. അന്നും ഞങ്ങളിങ്ങനെ അതിഗാഢമായി പ്രേമം നിരസിച്ചുകൊണ്ടേയിരിക്കും.
