എന്റെ സ്വപ്‌നങ്ങളിലെ കാമുകൻ

ഞാൻ ആകൃഷ്ടനായത് അവളുടെ ശരീരത്തിൽ മാത്രമാണ് !

നിങ്ങളെന്തിനാണ് ദിവ്യ പ്രേമത്തിൽ എന്നെ കുരുക്കിയിടുന്നത്?

എന്റെ ദേഹം വിയർക്കാതിരിക്കുമ്പോൾ
എനിക്ക് ചില രാത്രികളിൽ കൂട്ട് വേണ്ടി വരും .

അപ്പോൾ മാത്രം.. ഞാൻ ആവർത്തിക്കട്ടെ, അപ്പോൾ മാത്രം അവളെ തിരഞ്ഞു വരുന്ന ഒരു അന്തേവാസിയാണ് ഞാൻ !

എനിക്ക് ചുറ്റും അവളുടെ കരവലയം തീർത്ത് എന്നെ അവളുടെ ജാരനാക്കരുത് നിങ്ങൾ .

ഞാൻ കാമുകനാണ് .

തികച്ചും സത്യസന്ധനായ കാമുകൻ .

എനിക്ക് വേണ്ടത് അവളുടെ ഹൃദയമല്ല
ശരീരമാണെന്ന് ഞാൻ തുറന്നുപറഞ്ഞു കഴിഞ്ഞു .

ഇതിൽ കൂടുതൽ ഞാനെങ്ങനെയാണ്
എന്നെ തുറന്നു കാണിക്കേണ്ടത്?

Pic : Unknown

One Comment Add yours

  1. Nizam Bin Shahid's avatar Nizam Bin Shahid says:

    കൊള്ളാം പൊളി സാദനം,, 😜❤️❤️❤️❤️❤️❤️❤️

    Like

Leave a comment