ആദ്യമായി ലൈംഗികത അനുഭവിച്ചപ്പോൾ എനിക്ക് ആനന്ദിക്കാനേ കഴിഞ്ഞിരുന്നില്ല ! കാലാകാലങ്ങളായി അടച്ചിട്ടിരുന്ന മുറി ആരോ അടിച്ചു നനച്ച് വൃത്തിയാക്കിയത് പോലെ. മുലകളിൽ മാറാല കെട്ടിയിരുന്നു. ഇടുപ്പിൽ വിള്ളലുകളും. എങ്കിലും ഒരിക്കൽ കൂടിയെന്ന് തോന്നിക്കും വിധം അതെന്നെ കീഴടക്കിയിരുന്നു .
