എന്റെ കാമനകളെ കുറിച്ച് മാത്രമാണ് ഞാനെഴുതുന്നത്. അതിനെ കുറിച്ച് മാത്രമാണ് മൂന്ന് നേരവും ഉരുവിടുന്നത്. എന്തെന്നാൽ എന്റെ ആസക്തി വളരെ കൂടുതലാണ്.
നഗ്നതയെ കുറിച്ച് ശരീരങ്ങൾ ഇടകലർത്തി എഴുതുമ്പോൾ എന്റെ ബന്ധുക്കൾ അസ്വസ്ഥരാകാറുണ്ട്. അവർക്ക് മുന്നിൽ ഞാൻ തലതെറിച്ചവളും വഴി പിഴച്ചവളുമാണ്. അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ‘സൽപ്പേര്’ എന്റെ പേരുമൊത്ത് കൂട്ടി വായിക്കുമ്പോൾ തകർന്ന് പോകുമത്രെ.
എന്നെ പിന്തിരിപ്പിക്കാൻ അവർ അഹോരാത്രം പരിശ്രമിക്കുന്നത് കാണുമ്പോൾ എനിക്ക് പുച്ഛം തോന്നുന്നു. എന്തെന്നാൽ ഞാൻ ഉറച്ചു പോയവളാണ്.
സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ കഴിയാത്ത ഈ സമൂഹം താങ്ങികളുടെ അവഗണന എനിക്ക് അലങ്കാരമാണ്.
ഇതെഴുതുമ്പോൾ എന്റെ കാമുകൻ എന്റെ കാണാമറുകിൽ ചുംബിക്കുകയാണ്. വേദനിച്ചിരിക്കുമ്പോൾ പോലും അയാളുടെ സ്നേഹവായ്‌പിൽ ഞാൻ സന്തുഷ്ടയാണ്. ഞങ്ങൾക്കുള്ളിലെ ലോകം നിങ്ങളിൽ നിന്ന് എത്രയോ ദൂരെയാണ്. എന്നിട്ടും നിങ്ങൾ മുറുമുറുക്കുന്നതെന്തിനാണ്?

ഐക്യദാർഢ്യം മച്ചാനെ ❤️❤️❤️❤️
LikeLike