അപമാനിക്കപ്പെട്ടവൾ.

കരയുന്ന കാലമൊക്കെ അതിക്രമിച്ചിരിക്കുന്നു. അയാൾക്ക് തണുത്ത് വിറയ്ക്കുമ്പോൾ പോലും ബീജം തെറിച്ചു വീഴാൻ തുടങ്ങിയിരിക്കുന്നു.

തെരുവിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെയും തീവ്ര സുഖത്തോടെ പ്രാപിക്കാൻ അയാൾക്കൊരു മടിയും ഇല്ലാതായിരിക്കുന്നു. നിരാശ അതിനോടല്ല. രാത്രികളിൽ ഞാൻ അനുഭവിക്കുന്ന ഏകാന്തതയോടാണ് .

ഞാൻ ചെന്നുകയറുന്നത് കിടപ്പറയിലേക്കോ അതോ ശ്മശാനത്തിലേക്കോ? എന്റെ മാംസം ഒരു വൈക്കോൽ കൂന പോലെ എന്റെ മേൽ തന്നെ അടിഞ്ഞു കൂടുന്നു .

വിവാഹത്തെ കുറിച്ച് എത്രയെത്ര കള്ള കഥകളാണ് ഞാൻ കേട്ടിരിക്കുന്നത്. യഥാർത്ഥത്തിലത് എന്റെ ഇളയ മകൻ വാശി പിടിച്ച് വാങ്ങിയ കളിപ്പാട്ടം പോലെയാണ്. ആർത്തി തീരുമ്പോൾ ചക്രമൊടിഞ്ഞ് ഏതെങ്കിലുമൊരു മൂലയിൽ .

വേദനയല്ല തോനുന്നത്. അപമാനമാണ് .

Pic : Pinterest

Leave a comment