വെളുപ്പിന് അഞ്ച് മണിക്ക് എനിക്ക് ഉറക്കമെഴുന്നേൽക്കണം. അപ്പോഴേക്കും ആ ബാക്കി വെച്ച വോഡ്ക അയാൾ കുടിച്ചു തീർത്തിരിക്കും. എന്നിട്ട് അയാളുടെ പെരുവിരൽ മുലയായി സങ്കൽപ്പിച്ച് ആർത്തിയോടെ ഊറ്റി കുടിക്കണം .
അയാൾ കൊന്നു കളഞ്ഞിട്ടില്ലെങ്കിൽ ആ നേരവും പേൻ പെറ്റുപെരുകി അയാളുടെ തല ചൊറിയുന്നുണ്ടാകും. അതൊന്നും വകവെയ്ക്കാതെ അയാളെ കമിഴ്ത്തിയിട്ട് മുതുകിൽ കയറിയിരിക്കണം .
മനസിലായില്ലേ?
ഞാൻ അയാളെ കാമുകനായി പ്രഖ്യാപിച്ചതാണ് !
